Sun, 11 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Five Injured

റി​യാ​ദ് വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഹൂ​തി ആ​ക്ര​മ​ണം; അ​ഞ്ചു പേ​ർ​ക്ക് പ​രി​ക്ക്, വി​മാ​ന സ​ർ​വീ​സു​ക​ൾ റ​ദ്ദാ​ക്കി

റി​യാ​ദ്: റി​യാ​ദ് വി​മാ​ന​ത്താ​വ​ള​ത്തി​ൽ വീ​ണ്ടും ഹൂ​തി ആ​ക്ര​മ​ണം. ശ​നി​യാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞാ​ണ് ഹൂ​തി​ക​ൾ വി​മാ​ന​ത്താ​വ​ള​ത്തി​ന് നേ​രെ മി​സൈ​ലാ​ക്ര​മ​ണം ന​ട​ത്തി​യ​ത്. ആ​ക്ര​മ​ണ​ത്തി​ൽ അ​ഞ്ചു പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ഇ​വ​രെ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ പ്ര​വേ​ശി​പ്പി​ച്ച​താ​യി ആ​ശു​പ​ത്രി വൃ​ത്ത​ങ്ങ​ളെ ഉ​ദ്ധ​രി​ച്ച് വാ​ർ​ത്താ ഏ​ജ​ൻ​സി​യാ​യ എ​എ​ഫ്പി റി​പ്പോ​ർ​ട്ട് ചെ​യ്തു. ചി​ല രോ​ഗി​ക​ളെ ഹെ​ലി​കോ​പ്റ്റ​റി​ലാ​ണ് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്.

സൗ​ദി അ​റേ​ബ്യ​യി​ലെ നി​ല​വി​ലു​ള്ള സം​ഘ​ർ​ഷ സാ​ഹ​ച​ര്യ​ത്തെ തു​ട​ർ​ന്ന് കൊ​ച്ചി​യി​ൽ നി​ന്നും തി​രി​ച്ചു​മു​ള്ള വി​മാ​ന സ​ർ​വീ​സു​ക​ൾ റ​ദ്ദാ​ക്കി. സൗ​ദി എ​യ​ർ​ലൈ​ൻ​സി​ന്‍റെ ജി​ദ്ദ-​കൊ​ച്ചി-​ജി​ദ്ദ റൂ​ട്ടി​ൽ സ​ർ​വീ​സ് ന​ട​ത്തേ​ണ്ടി​യി​രു​ന്ന എ​സ്‍​വി 764/763 വി​മാ​നം ആ​ദ്യം പു​നഃ​ക്ര​മീ​ക​രി​ക്കു​ക​യും പി​ന്നീ​ട് റ​ദ്ദാ​ക്കു​ക​യും ചെ​യ്തു. ആ​കാ​ശ എ​യ​റി​ന്‍റെ ജി​ദ്ദ-​കൊ​ച്ചി-​ജി​ദ്ദ റൂ​ട്ടി​ൽ സ​ർ​വീ​സ് ന​ട​ത്തേ​ണ്ടി​യി​രു​ന്ന ക്യു​പി 551, ക്യു​പി 550 വി​മാ​ന​ങ്ങ​ളും റ​ദ്ദാ​ക്കി.

എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സി​ന്‍റെ റി​യാ​ദി​ൽ​നി​ന്ന് കൊ​ച്ചി​യി​ലേ​ക്കു​ള്ള ഐ​എ​ക്സ്522 വി​മാ​ന​വും റ​ദ്ദാ​ക്കി​യ​തി​ൽ ഉ​ൾ​പ്പെ​ടും. വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്ക് പു​റ​പ്പെ​ടു​ന്ന​തി​ന് മു​ൻ​പ് യാ​ത്ര​ക്കാ​ർ ത​ങ്ങ​ളു​ടെ എ​യ​ർ​ലൈ​ൻ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​പ്ഡേ​റ്റ് ചെ​യ്ത വി​മാ​ന സ​ർ​വീ​സ് വി​വ​ര​ങ്ങ​ൾ പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന് കൊ​ച്ചി രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

District News

നി​യ​ന്ത്ര​ണംവി​ട്ട​ കാ​ർ കോ​ൺ​ക്രീ​റ്റ് ബ​ണ്ടി​ലി​ടി​ച്ച് അ​ഞ്ചുപേ​ർ​ക്ക് പ​രി​ക്ക്

കൊ​ഴി​ഞ്ഞാ​മ്പാ​റ: വാ​ള​റ​യി​ൽ നി​യ​ന്ത്ര​ണം​വി​ട്ട കാ​ർ റോ​ഡ​രി​കി​ലെ കോ​ൺ​ക്രീ​റ്റ് ബ​ണ്ടി​ലി​ടി​ച്ച് യാ​ത്ര​ക്കാ​രാ​യ അ​ഞ്ചു​പേ​ർ​ക്ക് പ​രി​ക്കേ​റ്റു.

മാ​ധ്യ​മം ദി​ന​പ​ത്ര​ത്തി​ന്‍റെ കൊ​ല്ല​ങ്കോ​ട് ലേ​ഖ​ക​ൻ മ​ണ​ലി​പ്പാ​ടം സാ​ദി​ഖ് (50), ഭാ​ര്യ നു​സ്ര​ത്ത് (45), സാ​ദി​ഖി​ന്‍റെ സ​ഹോ​ദ​ര​ൻ മു​ഹ​മ്മ​ദ് അ​മീ​റു​ള്ള (55) ഇ​ദ്ദേ​ഹ​ത്തി​ന്‍റെ ഭാ​ര്യ മൈ​മൂ​ന (48), ഹ​സ്ര​ത്ത് ബീ​വി (85) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.
ഇ​ന്ന​ലെ രാ​വി​ലെ 10 ന് ​വാ​ള​റ​യി​ൽ എ​തി​രേവ​ന്ന ബൈ​ക്കി​ൽ ഇ​ടി​ക്കു​ന്ന​തൊ​ഴി​വാ​ക്കാ​ൻ വെ​ട്ടി​ച്ച​പ്പോ​ഴാ​ണ് കാ​ർ നി​യ​ന്ത്ര​ണം വി​ട്ട​ത്. സാ​ദി​ഖി​നു മു​ഖ​ത്തും ഭാ​ര്യ നു​സ്ര​ത്തി​ന് ത​ല​യി​ലും അ​മ്മ ഹ​സ്റ​ത്ത് ബീ​വി​ക്ക് ശ​രീ​ര​ത്തി​ൽ എ​ട്ടു​ഭാ​ഗ​ത്തു​മാ​ണ് പ​രി​ക്കേ​റ്റ​ത്.


സാ​ദി​ഖി​നേ​യും അ​മ്മ​യേ​യും തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും മ​റ്റു മൂ​ന്നു​പേ​രെ​യും നെ​ന്മാ​റ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലു​മാ​ണ് പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. കൊ​ല്ല​ങ്കോ​ട്ട്നി​ന്നും കോ​യ​മ്പ​ത്തൂ​രി​ൽ ന​ട​ക്കു​ന്ന വി​വാ​ഹച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കാ​ൻ പോ​കു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്.

NRI

ലൂ​സി​യാ​ന മാ​ളി​ൽ വെ​ടി​വ​യ്പ്; ഒ​രു മ​ര​ണം, നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്ക്

ലൂ​സി​യാ​ന: ​മാ​ൾ ഓ​ഫ് ലൂ​സി​യാ​ന​യി​ലു​ണ്ടാ​യ വെ​ടി​വ​യ്പി​ൽ 17 വ​യ​സു​കാ​ര​ൻ മ​രി​ച്ചു. അ​ഞ്ചു​പേ​ർ​ക്ക് പ​രി​ക്കേ​റ്റു. വ്യാ​ഴാ​ഴ്ച ഉ​ച്ച​യ്ക്ക് 1.22ഓ​ടെ മാ​ളി​ലെ ഫു​ഡ് കോ​ർ​ട്ടി​ലാ​യി​രു​ന്നു സം​ഭ​വം.

ര​ണ്ട് ഗ്രൂ​പ്പു​ക​ൾ ത​മ്മി​ലു​ണ്ടാ​യ ത​ർ​ക്ക​മാ​ണ് വെ​ടി​വ​യ്പി​ൽ ക​ലാ​ശി​ച്ച​തെ​ന്ന് പോ​ലീ​സ് ചീ​ഫ് ടി.​ജെ. മോ​ഴ്സ് അ​റി​യി​ച്ചു. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ഞ്ചു​പേ​രെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടു​ണ്ട്. എ​ന്നാ​ൽ വെ​ടി​വ​യ്പ് ന​ട​ത്തി​യ പ്ര​ധാ​ന പ്ര​തി​ക്കാ​യി തെ​ര​ച്ചി​ൽ തു​ട​രു​ക​യാ​ണ്.

പ​രി​ക്കേ​റ്റ ചി​ല​രു​ടെ നി​ല ഗു​രു​ത​ര​മാ​ണെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ. അ​പ്ര​തീ​ക്ഷി​ത​മാ​യു​ണ്ടാ​യ വെ​ടി​വ​യ്പി​ൽ അ​വി​ടെ​യു​ണ്ടാ​യി​രു​ന്ന നി​ര​പ​രാ​ധി​ക​ളാ​യ മ​റ്റു ചി​ല​ർ​ക്കും പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. പ​രി​ക്കേ​റ്റ​വ​ർ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന ആ​ശു​പ​ത്രി​ക​ളി​ൽ സ​ന്ദ​ർ​ശ​ക​ർ​ക്ക് നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

സം​ഭ​വ​ത്തെ​ക്കു​റി​ച്ച് വി​വ​ര​ങ്ങ​ൾ ല​ഭി​ക്കു​ന്ന​വ​ർ ക്രൈം ​സ്റ്റോ​പ്പേ​ഴ്സു​മാ​യി ബ​ന്ധ​പ്പെ​ട​ണ​മെ​ന്ന് പോ​ലീ​സ് അ​ഭ്യ​ർ​ഥിച്ചു.

District News

കാ​റും ലോ​റി​യും താ​ഴ്ച​യി​ലേ​ക്ക് മ​റി​ഞ്ഞ് അ​ഞ്ചു പേ​ര്‍​ക്കു പ​രി​ക്ക്

തൊടു​പു​ഴ: സ്ഥി​രം അ​പ​ക​ടമേ​ഖ​ല​യാ​യ തൊ​ടു​പു​ഴ-പാ​ലാ റോ​ഡി​ലെ നെ​ല്ലാ​പ്പാ​റ കു​രി​ശു​പ​ള്ളി വ​ള​വി​ല്‍ വീ​ണ്ടും അ​പ​ക​ടം. ഓ​ട്ട​ത്തി​നി​ടെ കാ​റി​നു പി​ന്നി​ല്‍ ലോ​റി​യി​ടി​ച്ച് ഇ​രു​വാ​ഹ​ന​ങ്ങ​ളും 35 അ​ടി താ​ഴ്ച​യി​ലേ​ക്കു മ​റി​ഞ്ഞ് നാ​ല് എം​ജി യൂ​ണി​വ​ഴ്‌​സി​റ്റി ഉ​ദ്യോ​ഗ​സ്ഥ​ര്‍ ഉ​ള്‍​പ്പെ​ടെ അ​ഞ്ചു പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു. ഇ​തി​ല്‍ ര​ണ്ടു പേ​രു​ടെ പ​രി​ക്ക് സാ​ര​മു​ള്ള​താ​ണ്. പാ​ലാ ഭാ​ഗ​ത്തുനി​ന്നു വ​ന്ന ലോ​റി വ​ള​വി​ല്‍ നി​യ​ന്ത്ര​ണംവി​ട്ട​തി​നെത്തു​ട​ര്‍​ന്ന് മു​ന്‍​പി​ല്‍ പോ​കു​ക​യാ​യി​രു​ന്ന കാ​റി​ലി​ടി​ച്ച് ര​ണ്ടു വാ​ഹ​ന​ങ്ങ​ളും താ​ഴേ​ക്ക് പ​തി​ക്കു​ക​യാ​യി​രു​ന്നെ​ന്നു ദൃ​ക്‌​സാ​ക്ഷി​ക​ള്‍ പ​റ​യു​ന്നു.

ഇ​ന്ന​ലെ വൈ​കു​ന്നേ​രം 6.15നാ​യി​രു​ന്നു അ​പ​ക​ടം. എം​ജി യൂ​ണി​വ​ഴ്‌​സി​റ്റി ഡെ​പ്യൂ​ട്ടി ര​ജി​സ്ട്രാ​ര്‍​മാ​രാ​യ കോ​ലാ​നി ഇ​ല​വും​ത​ട​ത്തി​ല്‍ ഇ.​കെ. സ​ജീ​വ് (54), അ​മ​യ​പ്ര തു​രു​ത്തി​പ്പ​ള്ളി​ല്‍ ജി​ന്‍​സ​ണ്‍ (53), യൂ​ണി​വേ​ഴ്‌​സി​റ്റി ജീ​വ​ന​ക്കാ​രാ​യ ഏ​ഴ​ല്ലൂ​ര്‍ സ്വ​ദേ​ശി​നി സി​മി (32), ചി​ത്തി​ര​പു​രം സ്വ​ദേ​ശി​നി ബി​ഞ്ചു​മോ​ള്‍ തോ​മ​സ് (29) എ​ന്നി​വ​രാ​ണ് കാ​റി​ലു​ണ്ടാ​യി​രു​ന്ന​ത്. നാ​ലു പേ​രും കോ​ട്ട​യ​ത്തുനി​ന്നു ജോ​ലി​ക​ഴി​ഞ്ഞ് മ​ട​ങ്ങി വ​രു​മ്പോ​ഴാ​ണ് അ​പ​ക​ട​ത്തി​ല്‍പ്പെ​ട്ട​ത്.

ലോ​റി​യി​ല്‍ ഡ്രൈ​വ​ര്‍ ത​മി​ഴ്‌​നാ​ട് സ്വ​ദേ​ശി ജ​യ​കു​മാ​ര്‍ മാ​ത്ര​മാ​ണു​ണ്ടാ​യി​രു​ന്ന​ത്. പ​രി​ക്കേ​റ്റ അ​ഞ്ചു പേ​രെ​യും തൊ​ടു​പു​ഴ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. പ​രി​ക്കേ​റ്റ ബി​ഞ്ചു​മോ​ള്‍ ഗ​ര്‍​ഭി​ണി​യാ​ണ്. ​ഇ​വ​രെ സാ​ര​മാ​യ പ​രി​ക്കു​ക​ളോ​ടെ തൊ​ടു​പു​ഴ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി തീ​വ്രപ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

അ​പ​ക​ട​ത്തിൽ കാ​റും ലോ​റി​യും പൂ​ര്‍​ണ​മാ​യും ത​ക​ര്‍​ന്നു. നാ​ട്ടു​കാ​രും തെ​ര​ഞ്ഞെ​ടു​പ്പ് അ​നു​ബ​ന്ധ പ​രി​ശോ​ധ​ന​ക​ള്‍​ക്കാ​യി നെ​ല്ലാ​പ്പാ​റ​യി​ല്‍ സ്‌​പെ​ഷ​ല്‍ ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന പോ​ലീ​സ് സം​ഘ​വു​മാ​ണ് അ​പ​ക​ടസ്ഥ​ല​ത്ത് ആ​ദ്യ​മെ​ത്തി​യ​ത്. തൊ​ട്ടുപി​ന്നാ​ലെ സി​ഐ മ​ഹേ​ഷ് പി​ള്ള​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ക​രി​ങ്കു​ന്നം പോ​ലീ​സും തൊ​ടു​പു​ഴ ഫ​യ​ര്‍ ആ​ൻഡ് റെ​സ്‌​ക്യു ഓ​ഫീ​സ​ര്‍ ടി.​എ​ച്ച്.​ സാ​ദി​ഖ്, സീ​നി​യ​ര്‍ ഫ​യ​ര്‍ ഓ​ഫീ​സ​ര്‍ സി.​എ​സ്. ​എ​ബി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ അ​ഗ്‌​നി​ര​ക്ഷാസേ​ന​യും എ​ത്തി ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം ന​ട​ത്തി.

വാ​ഹ​നം വെ​ട്ടി​പ്പൊ​ളി​ച്ചാ​ണ് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​വ​രെ പു​റ​ത്തെ​ടു​ത്ത​ത്. പോ​ലീ​സി​ന്‍റെ​യും ഫ​യ​ര്‍​ഫോ​ഴ്‌​സി​ന്‍റെ​യും വാ​ഹ​ന​ങ്ങ​ളി​ലാ​ണ് പ​രി​ക്കേ​റ്റ​വ​രെ ആ​ശു​പ​ത്രി​ക​ളി​ലെ​ത്തി​ച്ച​ത്.

നെ​ല്ലാ​പ്പാ​റ കു​രി​ശു​പ​ള്ളി വ​ള​വി​ല്‍ അ​പ​ക​ട​ങ്ങ​ള്‍ തു​ട​ര്‍​ക്ക​ഥ​യാ​യി മാ​റി​യി​ട്ടും അ​ധി​കൃ​ത​ര്‍ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ത്ത​തി​ല്‍ പ്ര​തി​ഷേ​ധം ശ​ക്ത​മാ​യി​രി​ക്കു​ക​യാ​ണ്. ക​ഴി​ഞ്ഞ ന​വം​ബ​റി​ല്‍ ഇ​തേ സ്ഥ​ല​ത്ത് ക​ണ്ടെ​യ്‌​ന​ര്‍ ലോ​റി മ​റി​ഞ്ഞ് ഒ​രാ​ള്‍ മ​രി​ച്ചി​രു​ന്നു.

അ​ന്നു ത​ക​ര്‍​ന്ന ക്രാ​ഷ് ബാ​രി​യ​ര്‍ അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്തി​യി​ട്ടി​ല്ല. ഇ​തി​നു പി​ന്നാ​ലെ നി​ര​വ​ധി അ​പ​ക​ട​ങ്ങ​ള്‍ മേ​ഖ​ല​യി​ല്‍ ന​ട​ന്നു. ഇ​വി​ടെ റി​ബ​ണ്‍ കെ​ട്ടിവ​ച്ച​തു മാ​ത്ര​മാ​ണ് ഏ​ക സു​ര​ക്ഷാ സം​വി​ധാ​നം.

District News

ഓ​ട്ടോ​റി​ക്ഷ തോ​ട്ടി​ലേ​ക്കുമ​റി​ഞ്ഞ് അ​ഞ്ചു പേ​ർ​ക്ക് പ​രി​ക്കേ​റ്റു

പേ​യാ​ട് : മ​ല​യി​ൻ​കീ​ഴ് -കാ​ട്ടാ​ക്ക​ട റോ​ഡി​ൽ ഇ​ര​ട്ട​ക്ക​ലു​ങ്കി​ൽ ഓ​ട്ടോ​റി​ക്ഷ തോ​ട്ടി​ലേ​ക്ക് മ​റി​ഞ്ഞ് അ​ഞ്ചുപേ​ർ​ക്കു പ​രി​ക്ക്. ഓ​ട്ടോ​റി​ക്ഷ കാ​ട്ടാ​ക്ക​ട ഭാ​ഗ​ത്തേ​ക്ക് പോ​വു​ക​യാ​യി​രു​ന്നു. റ​സ​ൽ​പു​രം സ്വ​ദേ​ശി നി​ഷ (42), പെ​രു​കാ​വ് സ്വ​ദേ​ശി​ക​ളാ​യ ല​ക്ഷ്മി (30), മ​നീ​ഷ് (38), മ​ണ്ഡ​പ​ത്തി​ൻ​ക​ട​വ് സ്വ​ദേ​ശി ഷീ​ല (52) എ​ന്നി​വ​ർ​ക്കു ഗു​രു​ത​രപ​രി​ക്കേ​റ്റു. ഇ​വ​രെ മ​ല​യി​ൻ​കീ​ഴ് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഓ​ട്ടോ​ ഡ്രൈ​വ​ർ നെ​യ്യാ​ർ ഡാം ​സ്വ​ദേ​ശി മോ​ഹ​ന​ൻ (62), വീ​ര​ണ​കാ​വ് സ്വ​ദേ​ശി സ​ന്തോ​ഷ് (40) എ​ന്നി​വ​ർ​ക്ക് നി​സാ​ര​പ​രി​ക്കു​ണ്ട്.

Latest News

Corehub Up